
ചങ്ങനാശേരി. കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്തമായി 17 മുതൽ ഒക്ടോബർ 2 വരെ നടപ്പാക്കുന്ന സ്വച്ഛ് അമൃത് മഹോത്സവം ചങ്ങനാശേരി നഗരസഭയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ലോഗോ യുടെ പ്രകാശനം നഗരസഭ ചെയർപേഴ്‌സൺ സന്ധ്യാ മനോജ് നിർവഹിച്ചു. 17ന് മുനിസിപ്പൽ അങ്കണത്തിൽ നിന്ന് പൊതുജനറാലിയും നഗരസഭാ ബസ് സ്റ്റാൻഡുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണ യജ്ഞവും നടക്കും. വൈസ് ചെയർമാൻ ബെന്നി ജോസഫ്, സ്റ്റാൻഡിംഗ് കമ്മറ്റി അംഗങ്ങളായ എൽസമ്മ ജോബ്, നജിയ നൗഷാദ്, കുഞ്ഞുമോൾ സാബു, മാത്യൂസ് ജോർജ്, കൗൺസിലർമാർ, സെക്രട്ടറി, ഹെൽത്ത് സൂപ്പർവൈസർ, ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.