മുക്കൂട്ടുതറ: കൊടുങ്ങൂർ ആയില്യംകാവ് നാഗരാജമൂലക്ഷേത്രത്തിലെ വാർഷിക ഉത്സവം 22നും 23നും നടക്കും. 22ന് രാവിലെ 6.30ന് അഷ്ടദ്രവ്യഗണപതിഹോമം, 10ന് കലശപൂജ, 10.30 മുതൽ യോഗിശ്വരൻ, ബ്രഹ്മരക്ഷസ്സ്, കൊടുങ്ങല്ലൂരമ്മ, ശിവൻ, യക്ഷി എന്നീ സാന്നിദ്ധ്യങ്ങൾക്ക് പൂജയും വാർഷിക കലശാഭിഷേകവും. 11.30 മുതൽ നാഗരാജാവ്, നാഗയക്ഷിയമ്മ, ചിത്രകൂടം, അഖിലസർപ്പം എന്നീ ആരുഡദേവകൾക്ക് വാർഷിക പൂജ, വിശേഷാൽ ദ്രവ്യാഭിഷേകങ്ങൾ, വാർഷിക കലശാഭിഷേകങ്ങൾ, നൂറും പാലും. ഉത്സവനാളിൽ രണ്ട് ദിവസവും ഉച്ചക്കഴിഞ്ഞ് 1.30ന് പ്രസാദമൂട്ട്. വൈകിട്ട് 6ന് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന. 7ന് അഖില സർപ്പപ്രീത്യർത്ഥം, മഹാസർപ്പബലി. 23ന് വൈകിട്ട് 7ന് ശേഷം, വലിയഗുരുതിയും വിശേഷാൽ പൂജ. ചടങ്ങുകൾക്ക് തന്ത്രി തറയിൽകുഴികാട്ടില്ലത്ത് അഗ്നിശർമൻ വാസുദേവ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. ക്ഷേത്രയോഗം ഭാരവാഹികളായ പ്രസിഡന്റ് രവീന്ദ്രനാഥൻ നായർ, വൈസ് പ്രസിഡന്റ് സനൽകുമാർ, ജനറൽ സെക്രട്ടറി എ.എസ് ലാലു, ജോയിന്റ് സെക്രട്ടറി സുരേന്ദ്രൻ, ട്രഷറർ രാജേഷ്, ഓഡിറ്റർ കെ.ടി വിജയൻ തുടങ്ങിയവർ നേതൃത്വം നൽകും.