കോട്ടയം: അലുമിനിയം പൈപ്പുകൾ മോഷ്ടിച്ച് വില്പന നടത്തിയ തിരുവനന്തപുരം വിതുര എലികോണം ഉഷസ് ഭവനിൽ ശ്രീജിത്ത് (32), വിതുര മേമല കമല നിവാസിൽ അഖിൽ(18), സഹോദരൻ അനൂപ് (18) എന്നിവരെ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ കഴിഞ്ഞദിവസം സംക്രാന്തിയിലെ സ്ഥാപനത്തിൽ ഡിസൈൻ വർക്കിനായി സൂക്ഷിച്ചിരുന്ന 25000 രൂപയുടെ 35 അലുമിനിയം സ്ക്വയർ പൈപ്പുകളാണ് മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റത്. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയ പരിശോധനയിലൂടെ പ്രതികളെ കണ്ടെത്തി ഗാന്ധിനഗറിലുള്ള ബാറിൽ നിന്നും പിടികൂടുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.