വൈക്കം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം കോൺഗസ് വൈക്കം ടൗൺ 70ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവൻഷനും എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഇന്ദിരാഗാന്ധി മെറിറ്റ് അവാർഡ് വിതരണവും നടത്തി.
ബൂത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ മഹേശൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ സലാം റാവുത്തർ സമ്മേളനം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ രാധികാ ശ്യാം മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. കോൺഗ്രസ് നേതാക്കളായ ഇടവെട്ടം ജയകുമാർ,അയ്യേരി സോമൻ ,കെ.ഷഢാനനൻ നായർ ,ആർ.രവികുമാർ ,രാജശ്രീ വേണുഗോപാൽ ,സന്തോഷ് ചക്കനാടൻ ,അയ്യേരി ഹരികുമാർ ,വിജയൻ,മുകുന്ദൻ ,ശശിധരൻ ,ജോർജ് ,നാരായണൻ എന്നിവർ പ്രസംഗിച്ചു.