പൊൻകുന്നം: ഗ്രന്ഥശാല വാരാചരണഭാഗമായി പൊൻകുന്നം ജനകീയ വായനശാല പ്രതിഭകളെ ആദരിക്കും. വിവർത്തകനും ഗുരുപൂജ പുരസ്‌കാര ജേതാവുമായ എം.വി.വർഗീസ് മള്ളാത്ത്, കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരം നേടിയ അനഘ ജെ.കോലത്ത് എന്നിവരെ 17ന് നാലിന് ആദരിക്കും. വായനശാല പ്രസിഡന്റ് ടി.എസ്.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എൻ സോജൻ ഉദ്ഘാടനം ചെയ്യും. 18ന് നാലിന് കേരള ചരിത്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ.സെബാസ്റ്റ്യൻ ജോസഫ് പ്രഭാഷണം നടത്തും. ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യും.