ഇളങ്ങുളം: ഇന്തോ-പാക് യുദ്ധത്തിൽ പങ്കെടുത്ത വിമുക്തഭടൻ കമ്പിയിൽ വീട്ടിൽ സുഗതനെ എസ്.എൻ.ഡി.പി യോഗം 44-ാം നമ്പർ ശാഖ ആദരിച്ചു. ശാഖാ പ്രസിഡന്റ് കെ.കെ. രവീന്ദ്രൻ അദ്ധ്യക്ഷനയി. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി സുഗതനെ ആദരിച്ചു. പഞ്ചായത്തംഗം എം.ആർ.സരീഷ്‌കുമാർ, ശാഖാ ഭാരവാഹികളായ ചന്ദ്രദാസ്, ഷിബു തുടങ്ങിയവർ പങ്കെടുത്തു.