പൊൻകുന്നം: കേരള വിശ്വകർമ്മസഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് വിശ്വകർമ്മദിനം തൊഴിൽദിനമായി വിപുലമായ പരിപാടികളോടെ ആചരിക്കും. കാഞ്ഞിരപ്പള്ളി താലൂക്ക് യൂണിയനിലെ എല്ലാ ശാഖകളിലും രാവിലെ പതാക ഉയർത്തും.10ന് പൊൻകുന്നം എച്ച്.വൈ.എം.എ ഹാളിൽ സാംസ്‌കാരിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.കെ ഹരി ഉദ്ഘാടനം ചെയ്യും.താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.റിനു അദ്ധ്യക്ഷനാകും. എംഎ മധു,മുരളീധരൻ ചാരുവേലി,വി.ഡി.ബിജു,പ്രദീപ് ഇടക്കുന്നം,ദീപ്തി ഹരികുമാർ തുടങ്ങിയവർ പ്രസംഗിക്കും.