ചിറക്കടവ്:വെള്ളാളസമാജം സ്‌കൂളിൽ പാചകപ്പുരയും സ്റ്റോർ യൂണിറ്റും ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. 7.12 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. സ്‌കൂൾ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്, കെ.വി.എം.എസ് ഡയറക്ടർ ബോർഡംഗം കെ.ബി സാബു, സ്‌കൂൾ ചെയർമാൻ ടി.പി രവീന്ദ്രൻപിള്ള, ലീത സന്തോഷ്, എം.എൻ രാജരത്‌നം, പി.ടി.എ പ്രസിഡന്റ് ജിൻസ് തോമസ്, മാനേജിംഗ് കമ്മിറ്റി സെക്രട്ടറി വി.എസ് വിനോദ്കുമാർ, പ്രഥമാധ്യാപിക എം.ജി സീന എന്നിവർ പ്രസംഗിച്ചു.