ചങ്ങനാശേരി: ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആന്റ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) അഞ്ചാമത് ഏരിയാ കമ്മറ്റിയും എഞ്ചിനീയർ ഡേയും ഓണാഘോഷവും നടന്നു. സംസ്ഥാന സമിതി അംഗം കെ.എൻ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ജയിംസ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ നെജിമോൻ, ഏരിയ ഇൻചാർജ് ആർ.എസ് അനിൽകുമാർ, സംസ്ഥാന സമിതി അംഗം ജോഷി സെബാസ്റ്റ്യൻ, എ.എ ജോസഫ്, പോൾ ആന്റണി, സിബി ജേക്കബ്, നാരായണ ശർമ, അജിത്, ജോൺസൺ എന്നിവർ പങ്കെടുത്തു.