മീനടം: ഡി.വൈ.എഫ്.ഐ മീനടം മേഖല കമ്മറ്റിയുടെയും കേരള നേറ്റീവ്‌ബോൾ ഫെഡറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന അഖില കേരള നാടൻ പന്തുകളി ടൂർണമെന്റിലെ ആദ്യ മത്സരം 18ന് രാവിലെ 10.30ന് മീനടം ഗവ. ഹയർ സെക്കന്ററി സ്‌കൂൾ മൈതാനിയിൽ നടക്കും. കൊല്ലാട് ബോയ്‌സ്, വാകത്താനം ടീമുകൾ തമ്മിലും, ഉച്ചയ്ക്ക് ശേഷം 2.30ന് നടക്കുന്ന മത്സരത്തിൽ പുതുപ്പള്ളി, ചമ്പക്കര സെവൻസ് ടീമുകൾ തമ്മിലും ഏറ്റുമുട്ടും.