തെങ്ങണ: തെങ്ങണാ വിവേകാനന്ദ റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ, നേത്ര ആയുർവേദ സ്‌പെഷ്യലിസ്റ്റായ ഡോ. രമ്യ ആർ.എസ് നയിക്കുന്ന സൗജന്യ ആയുർവേദ നേത്ര പരിശോധനക്യാമ്പും ഫാമിലി എന്റർടെയ്ൻമെന്റ് സ്‌പോർട്‌സ് പ്രോഗ്രാമും 18ന് വൈകുന്നേരം 3 മുതൽ 6 വരെ മോസ്‌കോയിലെ 4 ക്ലബ് സ്റ്റേഡിയത്തിൽ നടക്കും. പ്രോഗ്രാം മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യവികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ രതികല ടീച്ചർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.ആർ. ഗോപാലകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിക്കും. മാടപ്പള്ളി 17ാം വാർഡ് ഗ്രാമപഞ്ചായത്ത് മെമ്പർ സന്ധ്യ എസ്.പിള്ള ആശംസ പറയും. ജോയിന്റ് സെക്രട്ടറി പ്രീത് പി. ജോസ് സ്വാഗതവും പ്രോഗ്രാം കൺവീനർ അനുകൃഷ്ണൻ നന്ദിയും പറയും. ഫോൺ: 9497821019.