വൈക്കം :എൽ.ഐ.സി വൈക്കം സ്റ്റാഫ് സ്പോർട്സ് ആൻഡ് റിക്രിയേഷൻ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇൻഷുറൻസ് ഫീൽഡ് പ്രവർത്തകരും, പോളിസി ഉടമകളും, സ്റ്റാഫ് അംഗങ്ങളും ഒത്തുചേർന്ന ചടങ്ങിൽ ബ്രാഞ്ച് മാനേജർ സുനിൽരാജ് മാത്യൂസ് ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് അംഗങ്ങൾക്കായി ഓർമ്മ പരിശോധനാമത്സരം, 15 ഇനങ്ങൾ ചേർത്ത് തയ്യാറാക്കിയ ചട്നി രുചിക്കൽ മത്സരം, ഓണം ഐതീഹ്യ ക്വിസ് കലാമത്സരങ്ങൾ എന്നിവ നടത്തി. റിക്രിയേഷൻ ക്ലബ് സെക്രട്ടറി എൻ.ഷൈൻകുമാർ, വൈസ് പ്രസിഡന്റ് കെ.മനോജ്, ട്രഷറർ ജി.സുധ, എം.വി.ജോൺ, സസിമാനുവൽ, മഞ്ജു ദേവരാജ് എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ഫെഡറൽ ബാങ്ക് മുൻ ചീഫ് മാനേജർ നടരാജൻ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.