മുണ്ടക്കയം: കൂട്ടിക്കൽ കൊക്കയാർ പ്രളയദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി സേവാഭാരതി നിർമ്മിക്കുന്ന ആദ്യ വീടിൻ്റെ ഗൃഹപ്രവേശം നടന്നു. കൊക്കയാർ പഞ്ചായത്തിൽ കനകപുരത്താണ് മുക്കുളം ഇലവുംകുന്നേൽ ബിനുവിനും കുടുംബത്തിനും തലചായ്ക്കാനൊരിടം പദ്ധതിയുടെ ഭാഗമായി സേവാഭാരതിയുടെ കൈത്താങ്ങൊരുങ്ങിയത്. രാഷ്ട്രിയ സ്വയംസേവക സംഘം പ്രാന്തിയ സഹ സേവാ പ്രമുഖ് യു.എൻ ഹരിദാസ് താക്കോൽദാനം നിർവഹിച്ചു. വിഭാഗ് സഹകാര്യവാഹ് ജി.സജീവ്, സേവാ പ്രമുഖ് ആർ .രാജേഷ് , സഹസേവാ പ്രമുഖ് എസ്.ഹരികുമാർ ,ജില്ലാ കാര്യവാഹ് വി.ആർ രതീഷ് , ജില്ലാ സേവാ പ്രമുഖ് കെ.ജി.രാജേഷ് ,സേവാ ഭാരതി ജില്ലാ വൈസ് പ്രസിഡണ്ട് ഡി. പ്രസാദ് ,സെക്രട്ടറി എം.മധു തുടങ്ങിയവർ പങ്കെടുത്തു.