കുടയംപടി: എസ്.എൻ.ഡി.പി യോഗം 37-ാം മര്യാത്തുരുത്ത് ശാഖയിൽ സമാധിദിനാചരണത്തോടനുബന്ധിച്ച് നാളെ മുതൽ 21 വരെ വൈകിട്ട് 6 മുതൽ പ്രാർത്ഥനാസന്ധ്യയും 6.30ന് പ്രഭാഷണവും ഉണ്ടായിരിക്കും. നാളെ വൈകിട്ട് 6.30ന് പ്രഭാഷണം - ഡിനു സന്തോഷ് അമയന്നൂർ,​ 18ന് പ്രഭാഷണം- രാജീവ് കൂരോപ്പട,​ 19 ന് പ്രഭാഷണം - ശാന്തമ്മ മോഹനൻ കണ്ണാറ,​ 20 ന് പ്രഭാഷണം - നീതുമോൾ എൻ.കെ. മഹാസമാധി ദിനമായ 21ന് രാവിലെ 5.30ന് നിർമ്മാല്യദർശനം,​ 6.30ന് ഗുരുപൂജ,​ ഗുരുപുഷ്പാ‍ഞ്ജലി,​ 7ന് നെയ്‌വിളക്ക് സമർപ്പണം,​ 8ന് ഗുരുദേവകൃതി ആലാപനം,​ 9.30ന് ഗുരുദേവ ഭാഗവതപ്രായണം - പ്രേമരാജൻ,​ മോളമ്മ മോഹനൻ,​ ഉച്ചയ്ക്ക് 12ന് പ്രാർത്ഥന,​ 12.15ന് പ്രഭാഷണം - സ്വാമി ശ്രീകൈവല്യാനന്ദ സരസ്വതി. 2.30 ന് മഹാഗുരുപൂജ,​ 3ന് പ്രാർത്ഥന,​ 3.30ന് പ്രസാദമൂട്ട്.