കോട്ടയം: മദ്ധ്യകേരള മഹായിടവകയുടെ ആഭിമുഖ്യത്തിൽ സി.എസ്.ഐ പ്ലാറ്റിനം ജൂബിലി ആഘോഷം നാളെ കോട്ടയത്ത് നടത്തും. രാവിലെ 8ന് ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ബിഷപ്പുമാരായ ഡോ.മലയിൽ സാബു കോശി ചെറിയാൻ, തോമസ് സാമുവൽ, തോമസ് കെ.ഉമ്മൻ എന്നിവരുടെ കാർമികത്വത്തിൽ സംസർഗ ശുശ്രൂഷ നടക്കും. ഇതേസമയം മദ്ധ്യകേരള മഹായിടവകയിലെ പള്ളിയിൽ പ്രത്യേക സ്‌തോത്രാരാധന നടത്തും. ഉച്ചയ്ക്ക് ഒന്നിന് ബേക്കർ കോമ്പൗണ്ടിൽ പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ അദ്ധ്യക്ഷത വഹിക്കും. സി.എസ്.ഐ ജനറൽ സെക്രട്ടറി ഫെർണാണ്ടസ് രത്തിനരാജ മുഖ്യപ്രഭാഷണം നടത്തും. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. മെത്രാപ്പോലീത്തമാരായ തോമസ് മാർ തീമോത്തിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, തോമസ് ചാഴിക്കാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കോട്ടയം നഗരസഭാ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, നോബിൾ മാത്യു എന്നിവർ പ്രസംഗിക്കും. തുടർന്നു കലാസാംസ്‌കാരിക പരിപാടികൾ നടത്തും. പത്രസമ്മേളനത്തിൽ റവ.നെൽസൺ ചാക്കോ, ജേക്കബ് ഫിലിപ്പ്, ഫിലിപ്പ് എം. വർഗീസ്, ലിനോ എൻ. ജോൺ, കുര്യൻ ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു.