rubber

കോട്ടയം. റബർ ബോർഡിന് മുന്നിൽ നിരത്തിവച്ച ട്രേകളിൽ റബർ പാൽ ഒഴിച്ച് കേരളാ കോൺഗ്രസ് (എം)​ ജില്ലാ കമ്മിറ്റി നടത്തിയ സമരം തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് എൻ.ജയരാജ്, ജോബ് മൈക്കിൾ എം.എൽ.എ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് , ലോപ്പസ് മാത്യു, വിജി എം.തോമസ്, ജോസഫ് ചാമക്കാല, നിർമ്മല ജിമ്മി, ഡോ. സിന്ധുമോൾ ജേക്കബ്, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാൽ, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാലാ, ഷീലാ തോമസ് തുടങ്ങിയർ പ്രസംഗിച്ചു.