മണർകാട്: മണർകാട് സെന്റ് മേരീസ് പ്രൈവറ്റ് ഐ.ടി.ഐയിലെ ബിരുദദാന ചടങ്ങ് ഇന്ന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐ.ടി.ഐ. മാനേജർ ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന യുവജനക്ഷേമ ബോർഡ് മെമ്പർ ജെയ്ക് സി.തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർ റെജി എം.ഫിലിപ്പോസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു, മെമ്പർ സഖറിയ കുര്യൻ, നോഡൽ ഐ.ടി.ഐ. പ്രിൻസിപ്പൽമാരായ സുസി ആന്റണി, സി.ജെ ജയശ്രി, ട്രെയിനിംഗ് ഓഫീസർ കെ.ആർ ജീമോൻ, സെന്റ് മേരീസ് കത്തീഡ്രൽ ട്രസ്റ്റിമാരായ എം.പി. മാത്യു, ഷിബു പനച്ചിയിൽ, ആശിഷ് കുര്യൻ ജേക്കബ്, സെക്രട്ടറി തോമസ് മാണി എന്നിവർ പങ്കെടുക്കും.