പാലാ: നഗരത്തിൽ കഴിഞ്ഞദിവസം തുടർച്ചയായി അപകടങ്ങൾ ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ 20ന് ഗതാഗത ഉപദേശക സമിതിയോഗം ചേരുമെന്ന് നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞറേക്കര അറിയിച്ചു. 20ന് രാവിലെ 11ന് മുനിസിപ്പൽ ചെയർമാന്റെ ചേംബറിലാണ് യോഗം.
കേരളകൗമുദി ചൂണ്ടിക്കാട്ടിയ ബൈപാസിലെ ഊരാശ്ശാല ജംഗ്ഷനിലെ അപകടസാധ്യതയെക്കുറിച്ചും പ്രത്യേകം ചർച്ച ചെയ്യുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. കഴിഞ്ഞ 13ന് പാലാ നഗരത്തിൽ നാലുകിലോമീറ്ററിനുള്ളിൽ മൂന്ന് അപകടങ്ങൾ ഉണ്ടാകുകയും മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. പൊലീസ്, മേട്ടോർവാഹന വകുപ്പ്, ഫയർഫോഴ്‌സ്, പി.ഡബ്ലി.യു.ഡി, ജനറൽ ആശുപത്രി പ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും, ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. നഗരസഭ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര അദ്ധ്യക്ഷത വഹിക്കും.