പാലാ: പാലായുടെ ഗതകാല കായികപ്രൗഢിയുടെ ഓർമ്മയാളായിരുന്ന തയ്യിൽ എടപ്പാട്ട് ടി.സി.ആന്റണി (90) നിര്യാതനായി. കായികരംഗത്ത് നിരവധി നേട്ടങ്ങൾക്ക് ഉടമയായ ഇദ്ദേഹം 1956, 57, 58 വർഷങ്ങളിൽ 100, 200, 400 മീറ്ററിലും ലോങ്ജംപിലും സംസ്ഥാന ചാമ്പ്യനായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് പാലാ കത്തീഡ്രൽ പള്ളിയിൽ നടക്കും.