rajashekaran-

കോട്ടയം : നാടകരചയിതാവും, സംവിധായകനും, ഗാനരചയിതാവുമായ ഏറ്റുമാനൂർ ചെട്ടിയാവീട്ടിൽ, രാജശേഖരൻ ഓണംതുരുത്ത് (ഓണംതുരുത്ത് രാജശേഖരൻ, 71) നിര്യാതനായി. ദേശീയ പുരസ്‌കാരങ്ങൾ അടക്കം ലഭിച്ചിട്ടുണ്ട്. ആരംഭദിശയിൽ ഓണംതുരുത്ത് കാളിനീ തിയേറ്റേഴ്‌സ് എന്ന നാടക ട്രൂപ്പ് രൂപീകരിച്ചിരുന്നു. പിതാവ് : കൊച്ചുകുഞ്ഞ്. മാതാവ് : ദേവകി. സഹോദരങ്ങൾ : തങ്കമ്മ, കുസുമകുമാരി, പരേതരായ സി.കെ പത്മനാഭൻ, ശശിധരൻ. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.