book

കോട്ടയം. ​ഗ്രന്ഥശാലകൾ അനൗദ്യോ​ഗിക സർവകലാശാലകളെന്ന് മന്ത്രി വി.എൻ.വാസവൻ. ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതിയുടെ നേതൃത്വത്തിൽ നാ​ഗമ്പടം ഇൻഡോർ ​സ്റ്റേഡിയത്തിൽ നടക്കുന്ന പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുത്തും വായനയുമില്ലാത്ത സമൂഹം അന്ധകാരത്തിലകപ്പെടും. സമൂഹത്തെ പ്രകാശപൂർണ്ണമായ അവസ്ഥയിലേക്ക് നയിക്കാൻ എഴുത്തുകാർക്കും ​ഗ്രന്ഥശാലകൾക്കും കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രദീപ് നായരുടെ പുസ്തകമായ 'കൂട്ടുചേർന്നുള്ള കളി' നിഖിൽ എസ്.പ്രവീണിന് നൽകി മന്ത്രി പ്രകാശനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ബാബു കെ.ജോർജ്, വി.കെ കരുണാകരൻ, സി.എം.മാത്യു, പൊൻകുന്നം സെയ്ത്, പ്രൊഫ.കെ.ആർ. ചന്ദ്രമോഹൻ, എൻ.ഡി ശിവൻ തുടങ്ങിയവർ പങ്കെടുത്തു. പുസ്തകോത്സവം നാളെ സമാപിക്കും.