വൈക്കം. വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് നവംബർ 6 ന് കൊടിയേറും.17 നാണ് പ്രസിദ്ധമായ വൈക്കത്തഷ്ടമി. മുന്നോടിയായി നടക്കുന്ന പുള്ളി സന്ധ്യവേലയ്ക്ക് ഈ മാസം 28ന് രാവിലെ 9.30 നും 1 നും മദ്ധ്യേ കോപ്പു തൂക്കും. 30, ഒക്ടോബർ 2, 4, 6. ദിവസങ്ങളിലാണ് പുള്ളി സന്ധ്യവേല നടക്കുക.
മുഖ സന്ധ്യവേലയുടെ കോപ്പു തൂക്കൽ ഒക്ടോബർ 9 ന് നടക്കും. 10, 11, 12, 13 തീയതികളിലാണ് മുഖ സന്ധ്യവേല. നവംബർ 6 ന് രാവിലെ 7.10 നും 9.10 നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് അഷ്ടമിക്ക് കൊടിയേറുക. 12 ന് ഋഷഭവാഹനം എഴുന്നള്ളിപ്പ്. 17 ന് പുലർച്ചെ മുതലാണ് അഷ്ടമി ദർശനം. 18 ന് ആറാട്ട്. 19 ന് മുക്കുടി നിവേദ്യം.
ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന് നവംബർ 29 ന് രാവിലെ 6.30 നും 7.30 നും മദ്ധ്യേ കൊടിയേറും. ഡിസംബർ 7 നാണ് തൃക്കാർത്തിക. ആറാട്ട് 8ന്.