binto

കോട്ടയം . ബാർ മാനേജരെയും ജീവനക്കാരനെയും കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പെരുമ്പായിക്കാട് സംക്രാന്തി കണ്ണചേൽ വീട്ടിൽ ബിന്റോ ബേബിയെ (22) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്തുള്ള ഹോട്ടലിന്റെ കൗണ്ടറിൽ ബഹളം ഉണ്ടാക്കിയതിനെതുടർന്ന് മാനേജർ പറഞ്ഞ് വിടാൻ ശ്രമിക്കുന്നതിനിടയിൽ ഇയാൾ കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് കടന്നു കളഞ്ഞ പ്രതിയെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഗാന്ധിനഗറിൽ നിന്നാണ് പിടികൂടിയത്. നീലിമംഗലത്തു വച്ച് ബസ് കണ്ടക്ടറെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒന്നാം പ്രതിയായ ഇയാൾക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.