കടുത്തുരുത്തി: ശ്രീനാരായണഗുരുദേവന്റെ 95മത് മഹാസമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയന്റെ നേതൃത്വത്തിലും യൂണിയന്റെ കീഴിലുള്ള 34 ശാഖകളിലും വിവിധ ചടങ്ങുകളോടെ നടക്കുമെന്ന് യൂണിയൻ സെക്രട്ടറി എൻ.കെ. രമണൻ അറിയിച്ചു. യൂണിയൻ പ്രാർത്ഥന ഹാളിൽ രാവിലെ 8.30ന് ഗുരുപൂജ, സമൂഹപ്രാർത്ഥന എന്നിവ നടക്കും. യൂണിയൻ പ്രസിഡന്റ് ഏ.ഡി പ്രസാദ് ആരിശ്ശേരി, യൂണിയൻ സെക്രട്ടറി എൻ.കെ. രമണൻ, യോഗം കൗൺസിലർ സി.എം ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്. കിഷോർകുമാർ, യോഗം ബോർഡ് മെമ്പർ ടി.സി. ബൈജു, യൂണിയൻ കൗൺസിൽ അംഗങ്ങൾ, വനിതസംഘം യൂണിയൻ ഭാരവാഹികളായ സുധ മോഹൻ, ജഗദമ്മ തമ്പി, യൂത്ത്മൂവ്‌മെന്റ് യൂണിയൻ ഭാരവാഹികളായ രാജേഷ് കടുത്തുരുത്തി, കെ.വി ധനേഷ് എന്നിവർ പങ്കെടുക്കും.
കാളികാവ്: കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ദേവസ്വം ക്ഷേത്രത്തിൽ 21ന് വിവിധ ചടങ്ങുകളോടെ മഹാസമാധി ദിനാചരണം നടത്തുമെന്ന് ദേവസ്വം പ്രസിഡന്റ് ശ്യാമള ലക്ഷ്മണൻ, ദേവസ്വം സെക്രട്ടറി കെ.പി വിജയൻ എന്നിവർ അറിയിച്ചു. രാവിലെ 7ന് ഗുരദേവ കൃതികളുടെ പാരായണം, 9ന് ഉപവാസ യജ്ഞം ആരംഭം, 12ന് അമ്മന്നൂർ ഗോപിയുടെ പ്രഭാഷണം, 1.30ന് സമൂഹസദ്യ, 3.20ന് മഹാസമാധി പൂജയും ഉപവാസ സമർപ്പണവും നടക്കും. ക്ഷേത്രം മേൽശാന്തി ടി.കെ സന്ദീപ് കാർമ്മികത്വം വഹിക്കും.
കളത്തൂർ:104 നമ്പർ കളത്തൂർ ശാഖയുടെ നേതൃത്വത്തിൽ 21ന് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് ശാന്തിയാത്ര നടത്തുമെന്ന് ശാഖ പ്രസിഡന്റ് എം.പി.സലിം കുമാർ,സെക്രട്ടറി എൻ.ബാബു എന്നിവർ അറിയിച്ചു. രാവിലെ 10ന് വെമ്പള്ളി തെക്കേ കവലയിൽ നിന്നും ആരംഭിക്കുന്ന ശാന്തി യാത്രയിൽ ശാഖാ ഭാരവാഹികൾ, വനിതാ സംഘം യൂത്ത് മൂവ്‌മെന്റ് കുടുംബ യൂണിറ്റ് ഭാരവാഹികൾ, ശാഖ അംഗങ്ങൾ എന്നിവർ പങ്കെടുക്കും. 11ന് ശാന്തിയാത്ര കാളികാവ് ശ്രീനാരായണഗുരുദേവ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.
മധുരവേലി: 928ാം നമ്പർ മധുരവേലി ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ വിവിധ ചടങ്ങുകളോടെ സമാധിദിനാചരണം നടത്തും. രാവിലെ 7.05ന് പ്രസിഡന്റ് എൻ.പി പ്രകാശൻ പതാക ഉയർത്തും. എട്ടു മുതൽ ഗുരുദേവ സൂക്ത പാരായണവും പ്രാർത്ഥനയും. 12. 30 ന് സന്തോഷ് കണ്ണങ്കരിയുടെ പ്രഭാഷണം, തുടർന്ന് സാമൂഹ്യ ക്ഷേമ നിധി വിതരണം ഉച്ചകഴിഞ്ഞ് 3 മുതൽ സമൂഹപ്രാർത്ഥന, 3.15 മുതൽ മഹാസമാധി പൂജ 3.35 ന് അന്നദാനം എന്നിവ നടക്കുന്ന ശാഖാ സെക്രട്ടറി പി.കെ. പ്രശോഭനൻ അറിയിച്ചു.
വയല: 1131 നമ്പർ വയല ശാഖയിൽ 21 ന് സമാധിദിനാചരണം നടക്കുമെന്ന് സെക്രട്ടറി സജീവ് വയല അറിയിച്ചു. രാവിലെ 8ന് ഗുരുപൂജ, 8.30 മുതൽ 3.20 വരെ സമൂഹപ്രാർത്ഥന, 12.30 ന് മഹാഗുരുപൂജ, അന്നദാനം എന്നിവ നടക്കും.
മോനിപ്പിള്ളി: 407 ാം നമ്പർ മോനിപ്പള്ളി ശാഖയിൽ 21ന് രാവിലെ 6 മുതൽ വിശേഷാൽ ഗുരുപൂജ, സമൂഹപ്രാർത്ഥന, ഉപവാസം, അനുസ്മരണയോഗം, പ്രഭാഷണം, അന്നദാനം തുടങ്ങിയ ചടങ്ങുകൾ നടത്തുമെന്ന് ശാഖാ പ്രസിഡന്റ് പി.കെ.ബാബു, സെക്രട്ടറി കെ.എസ്. ജയപ്രകാശ് എന്നിവർ അറിയിച്ചു.
അരീക്കര: 157ാം നമ്പർ അരീക്കര ശാഖയിൽ 21ന് രാവിലെ 7. 30 മുതൽ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 8 മുതൽ സമൂഹപ്രാർത്ഥന, 12ന് രജനി അശോകൻ നയിക്കുന്ന പ്രഭാഷണം, ഉച്ചകഴിഞ്ഞ് 3.28ന് സമാധി പൂജ 3.30ന് സമൂഹസദ്യ എന്നിവ നടക്കുമെന്ന് സെക്രട്ടറി സന്തോഷ് പൊട്ടകനാൽ അറിയിച്ചു.
കെ. എസ്. പുരം: കെ. എസ്. പുരം ഗുരുദേവ ക്ഷേത്രത്തിൽ 21ന് രാവിലെ 8 ന് ഗുരുപൂജ, 9 മുതൽ ഗുരദേവ ഭാഗവതപാരായണം, ഹൈമ ബാബു, ജാസ്മിൻ ജയൻ, ഗീത രഘുവരൻ, ലേഖ സോമരാജ് എന്നിവരുടെ നേതൃത്വത്തിൽ ശിവശതകം പാരായണം, 11 മുതൽ സമൂഹപ്രാർത്ഥന, 12.30 മുതൽ മഹാസമാധി ഗാനത്തിലെ ജ്ഞാന സൂര്യൻ പ്രത്യേക പ്രോഗ്രാം, ഉച്ചകഴിഞ്ഞ് 3.30ന് ഉപവാസം, പ്രാർത്ഥന സമർപ്പണം എന്നിവ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് അശോകൻ പാറശ്ശേരി, സെക്രട്ടറി കെ. വി.രാജു എന്നിവർ അറിയിച്ചു.
മാന്നാർ: 2485ാം നമ്പർ മാന്നാർ ശാഖയിൽ മഹാസമാധി ദിനാചരണം 21 ന് നടത്തുമെന്ന് ശാഖ പ്രസിഡന്റ് കെ.പി. കേശവൻ, സെക്രട്ടറി ബാബു ചിത്തിര എന്നിവർ അറിയിച്ചു. രാവിലെ 10ന് ശാഖ അങ്കണത്തിൽ നിന്നും ആരംഭിക്കുന്ന ശാന്തിയാത്ര ആപ്പാഞ്ചിറ മാന്നാർ വഴി ശാഖയിൽ തിരികെയെത്തുന്നു. 11 മുതൽ ഉപവാസ പ്രാർത്ഥനയും ഗുരുദേവ കൃതികളുടെ പാരായണവും ഉച്ചകഴിഞ്ഞ് 3ന് ഗുരുപൂജ, 3. 30 ന് ഉപവാസ സമാപനവും പ്രസാദ വിതരണവും നടത്തും.