
കോട്ടയം . പൊലീസിന്റെ ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി ചിങ്ങവനം പൊലീസും, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റും ചേർന്ന് ഇരയിൽക്കടവ് ബൈപ്പാസ് റോഡിൽ മിനി മാരത്തോൺ സംഘടിപ്പിച്ചു. ഇത്തിത്താനം ഹയർസെക്കൻഡറി സ്‌കൂൾ, ബുക്കാന ഹൈസ്‌കൂൾ വിദ്യാർത്ഥികൾ മാരത്തോണിൽ പങ്കെടുത്തു. ചിങ്ങവനം എസ് ഐ അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മാരത്തോൺ മണിപ്പുഴ ജംഗ്ഷനിൽ സമാപിച്ചു. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി ആർ ജിജു ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾ ലഘുലേഖകൾ വിതരണം ചെയ്തു. എസ് ഐമാരായ അനിൽകുമാർ, മുരുകൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രകാശ്, കിഷോർ ലാൽ എന്നിവർ നേതൃത്വം നൽകി.