വാഴൂർ: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഹരിത കർമ്മസേനസംഗമം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അദ്ധ്യക്ഷനായിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.പി.റെജി, ബീന നൗഷാദ്, റംലാ ബീഗം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി , എ.ഡി.സി ബെവിൻ ജോൺ വർഗീസ്, സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ പി.എം ജോൺ ,ഷാജി പാമ്പൂരി, ലതാ ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജിത് വെള്ളാവൂർ, ലതാ ഉണ്ണികൃഷ്ണൻ , സൗമ്യാമോൾ ഒ.ടി, സെക്രട്ടറി പി.എൻ. സുജിത് . ബെറ്റ്‌സി തോമസ്, വി.എം. സജി എന്നിവർ സംസാരിച്ചു.