കോട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി കേരളഗ്രാമീണ ബാങ്ക് ജീവനക്കാർ കോട്ടയം റീജീയണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി.പി ശ്രീരാമൻ, ബില്ലി ഗ്രഹാം വി.എസ്, അനു മോഹൻ ( ബി.ഇ.എഫ്.ഐ) അബ്ദുൽ ഹക്കീം, ജാനറ്റ് കെ. ജോയ് (ഐ.എൻ.ടി.യു. സി) ബിട്ടു ടോം സണ്ണി (എ.ഐ.ബി.ഇ.എ) എന്നിവർ സംസാരിച്ചു.