കോത്തല: എസ്.എൻ.ഡി.പി യോഗം 405-ാം നമ്പർ കോത്തല മാടപ്പാട് ശാഖ, 139-ാം നമ്പർ യൂത്ത്മൂവ്‌മെന്റ്, 95-ാം നമ്പർ വനിതാസംഘം, കുമാരി സംഘം, 565-ാം നമ്പർ ബാലജനയോഗം, എസ്.എൻ പുരം ദേവസ്വം, കുടുംബ യൂണിറ്റുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 21ന് ശ്രീനാരായണപുരം സൂര്യാക്ഷേത്രാങ്കണത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധിദിനാചരണം നടക്കും. രാവിലെ 4.30ന് പള്ളിയുണർത്തൽ, 5.30 മുതൽ ആദിത്യപൂജ, 9.30ന് സമൂഹപ്രാർത്ഥന, 12.30ന് സമ്മേളനം. ശാഖാ പ്രസിഡന്റ് ഇ.ആർ ജ്ഞാനപ്രകാശ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം യൂണിയൻ ശ്രീനാരായണ ധർമ്മപഠനകേന്ദ്രത്തിലെ സി.എസ് സന്തോഷ് കുമാർ പ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി പി.കെ പുരുഷോത്തമൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എം.സി സജികുമാർ നന്ദിയും പറയും. ഉച്ചക്കഴിഞ്ഞ് 2ന് ശാന്തിയാത്ര, 3ന് സമൂഹപ്രാർത്ഥന, 3.30ന് സമർപ്പണം, സമൂഹസദ്യ, 6 മുതൽ ദീപാരാധന, അത്താഴപൂജ.