പരിയാരം: ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി ദിനാചരണത്തോട് അനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 1711 -ാം നമ്പർ പരിയാരം ശാഖയിൽ ഇന്ന് മുതൽ 21 വരെ പ്രഭാഷണപരമ്പര നടക്കും. ക്ഷേത്രം മേൽശാന്തി അരുൺ ശാന്തി, ക്ഷേത്രം ശാന്തി ശരത് ശാന്തി എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഇന്ന് രാവിലെ 5.30ന് നടതുറക്കൽ, 6.30ന് പ്രഭാഷണ പരമ്പര എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി കെ.കെ വിശ്വനാഥൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എൻ.വി രാജപ്പൻ നന്ദിയും പറയും. 19ന് രാവിലെ 5.30ന് നടതുറക്കൽ, 6.15ന് ദീപാരാധന, 7ന് പ്രഭാഷണം വനിതാസംഘം പ്രസിഡന്റ് ശോഭന രെജി അദ്ധ്യക്ഷത വഹിക്കും. മായാ സജീവ് മുഖ്യപ്രഭാഷണം നടത്തും. വനിതാസംഘം സെക്രട്ടറി സോളി സുരേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.കെ സുഷമ കൃഷ്ണൻകുട്ടി നന്ദിയും പറയും. 20ന് രാവിലെ 5.30ന് നടതുറക്കൽ, 6.15ന് ദീപാരാധന, 7ന് പ്രഭാഷണം. ശാഖാ വൈസ് പ്രസിഡന്റ് എൻ.വി രാജപ്പൻ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി പി.എസ് അഖിൽ സ്വാഗതവും യൂണിയൻ കമ്മറ്റി അംഗം കെ.പി ജിജുമോൻ നന്ദിയും പറയും. 21ന് രാവിലെ 5.30ന് നടതുറക്കൽ, 6.15ന് ഉഷപൂജ, ഗുരുദേവ ഭാഗവതപാരായണം, 11ന് ശാന്തിയാത്ര, പൂമൂടൽ, സമൂഹപ്രാർത്ഥന, 3.15ന് മഹാസമാധി പൂജ, 3.30ന് കഞ്ഞിവീഴ്ത്തൽ.