വൈക്കം : വൈക്കം താലൂക്ക് ഗവ. ആയുർവേദ ആശുപത്രിയുടെ സ്​റ്റാഫ് പാ​റ്റേൺ പുതുക്കി നിശ്ചയിക്കുകയും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ച് സമഗ്രവികസനം സാധ്യമാക്കണമെന്നും കേരള എൻ.ജി.ഒ യൂണിയൻ വൈക്കം ഏരിയ വാർഷികസമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. വടക്കേനട എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.ബിനു അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി എം.ജി.ജയ്‌മോൻ പ്രവർത്തന റിപ്പോർട്ടും , ട്രഷറർ രേഷ്മാ സുഗുണൻ വരവു ചെലവു കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി വി.ബിനു (പ്രസിഡന്റ്), സുനിൽകുമാർ തങ്കപ്പൻ, പി.ആർ സരീഷ് കുമാർ (വൈസ് പ്രസിഡന്റ് ),എം.ജി.ജയ്‌മേൻ (ഏരിയ സെക്രട്ടറി) , പികൃഷ്ണകുമാർ ,റഫീക്ക് പാണാംപറമ്പിൽ (ജോയിന്റ് സെക്രട്ടറി) രേഷ്മാ സുഗുണൻ (ട്രഷറർ ), എന്നിവരെ തെരഞ്ഞടുത്തു.