വൈക്കം : കൊതവറ സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് ക്യാഷ് അവാർഡ് നൽകും. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷകൾ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ എന്നിവ സഹിതം 27ന് വൈകിട്ട് 4ന് മുൻപായി ബാങ്കിൽ സമർപ്പിക്കണം.