entrance

കോട്ടയം . പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 2022 ൽ പ്ലസ്ടു പരീക്ഷ ജയിച്ച, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങിയവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ആറുലക്ഷം രൂപയിൽ കവിയരുത്. താത്പര്യമുള്ളവർ എസ് എസ് എൽ സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ് എന്നിവയുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുകളും എൻട്രസ് പരിശീലനം നേടുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രവും സഹിതം നിശ്ചിത ഫോമിൽ 30നകം അപേക്ഷിക്കണം. ഫോൺ . 04 81 25 62 50 3.