പാലാ: രാമപുരം 190ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ 2ന് രാമപുരം ആർ.വി.എം. സ്‌കൂളിൽ ലഹരിമയക്കുമരുന്ന് വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തും. രാവിലെ 9ന് മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ വൈസ് പ്രസിഡന്റ് രാമപുരം പി.എസ്. ഷാജികുമാർ ഉദ്ഘാടനം ചെയ്യും. രാമപുരം എസ്.ഐ പി.എസ് അരുൺകുമാർ, പൊലീസുകാരനായ പി.ആർ പ്രശാന്ത് കുമാർ എന്നിവർ ക്ലാസെടുക്കും. ഉച്ചയ്ക്ക് 1.30ന് മാതാപിതാക്കൾക്കായി നടത്തുന്ന ക്ലാസ് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്യും. രാജേഷ് മണിമല ക്ലാസെടുക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9447579770 എന്ന ഫോൺ നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം.