വൈക്കം: ചെമ്പിലരയൻ ജലോത്സവത്തിന്റെ ലോഗോ പ്രകാശനം ലോകസഞ്ചാരിയും സംസ്ഥാന പ്ലാനിങ് ബോർഡ് അംഗവുമായ സന്തോഷ് ജോർജ് കുളങ്ങര നിർവഹിച്ചു. ചെമ്പിലരയൻ ബോട്ട് ക്ലബ് ക്യാപ്റ്റൻ കെ.ജെ. പോൾ ലോഗോ ഏറ്റുവാങ്ങി. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജലോത്സവ കമ്മിറ്റി ജനറൽ കൺവീനർ കെ.കെ.രമേശൻ, ചെയർമാൻ അഡ്വ.എസ്.ഡി സുരേഷ് ബാബു, ട്രഷറർ കെ.എസ്.രത്‌നാകരൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ്.പുഷ്പമണി, ആശാ ബാബു, ലത അനിൽകുമാർ, ഉഷ ജയപ്രസാദ്, എം.കെ ശീമോൻ, ജസീല നവാസ്, ടി.വി സുരേന്ദ്രൻ, ബപ്പിച്ചൻ തുരുത്തിയിൽ,വേണുഗോപാൽ, അജിത് കുമാർ തൈലംപറമ്പിൽ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ സുനിൽ മുണ്ടക്കൽ സ്വാഗതവും ടി.സി ഷൺമുഖൻ നന്ദിയും പറഞ്ഞു.