വൈക്കം : പള്ളിപ്രത്തുശ്ശേരി പഴുതുവള്ളി ശ്രീഭഗവതി ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിദ്യാഭിവൃദ്ധിക്കായി വിദ്യാഗോപാല സമൂഹാർച്ചനയും വിളക്കുപൂജയും നടത്തി. യജ്ഞാചാര്യൻ തണ്ണീർമുക്കം സന്തോഷ്‌കുമാർ മുഖ്യകാർമ്മികനായി. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ ,ക്ഷേത്രം മേൽശാന്തി ചെമ്മനത്തുകര ഷിബു എന്നിവരും കാർമ്മികരായിരുന്നു. ക്ഷേത്രം പ്രസിഡന്റ് കെ.പി സാബു ,സെക്രട്ടറി ലത.സി കുറുവേലിത്തറ ,വൈസ് പ്രസിഡന്റ് കെ.ബി സുന്ദരേശൻ, കമ്മിറ്റിയംഗങ്ങളായ റ്റി.പങ്കജാക്ഷൻ നന്ദനം ,ജയപ്രസാദ് തറയിൽ പുത്തൻപുര ,ബിനോയ്.ഡി.ഇടപ്പറമ്പ് ,സജീവ് മാന്തുവള്ളി ,സജീവ് വാസുദേവൻ ,ഓമനക്കുട്ടൻ ഇട്യാനയിൽ ,ശ്യാം ബാബു ശരത്ത്‌നിവാസ് ,സുധീർ തമ്പുരാൻ ,ശശി കോലോത്ത് ,സാംജി സുനിതാ ഭവൻ ,ബാബു കിഴക്കേ തയ്യത്ത് എന്നിവർ നേതൃത്വം നൽകി.