കാഞ്ഞിരപ്പള്ളി : വിശ്വകർമ സർവീസ് സൊസൈറ്റി കാഞ്ഞിരപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിൽ വിശ്വകർമ്മദിനം ആഘോഷിച്ചു. താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ചെറുവള്ളിയിൽ ശോഭയാത്ര നടത്തി. വിവിധ ശാഖകളിൽ പതാക ഉയർത്തൽ, വിശ്വകർമ ദേവപൂജ, അർച്ചന, പ്രസാദ വിതരണം, കുടുംബസംഗമം, പൊതുസമ്മേളനം തുടങ്ങിയവ നടത്തി. രാവിലെ 10ന് ചെറുവള്ളി പേച്ചി അമ്മൻ വിശ്വകർമ്മക്ഷേത്രത്തിൽ യൂണിയൻ പ്രസിഡൻ്റ് ജി. ജഗനാഥൻ പതാക ഉയർത്തി. വിശ്വകർമ്മദേവപൂജ, അർച്ചന, പ്രസാദ വിതരണം എന്നിവ നടത്തി. കെ.ജി സുകുമാരൻ ആചാരി വിശ്വകർമ്മദിന സന്ദേശം നൽകി. കെ.സി ധനേശൻ, കെ.പി രാജൻ, ബിനു വള്ളിയിൽ, കെ.ബി ബിജുമോൻ എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം: വി.എസ്.എസ് മുണ്ടക്കയം ശാഖയിൽ ശാഖ പ്രസിഡൻ്റ് ജി.മുരുകേഷ് പതാക ഉയർത്തി. വിശ്വകർമ്മ ദേവപൂജ, വിശ്വകർമ്മ സഹസ്രനാമാർച്ച എന്നിവ നടത്തി. വിശ്വകർമ്മദിന സമ്മേളനം വി.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർ കെ.സി ധനേശൻ ഉദ്ഘാടനം ചെയ്തു. ജി.ജഗനാഥൻ വിശ്വകർമ്മദിന സന്ദേശം നൽകി. ശാഖ സെക്രട്ടറി പി.എസ് രാജേഷ്, ഷണ്മുഖൻ, രാജൻ, എന്നിവർ പ്രസംഗിച്ചു.
എരുമേലി : വി.എസ്.എസ് എരുമേലി ശാഖയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മദിനം ആഘോഷിച്ചു.പ്രസിഡൻ്റ് കെ.പി രാജൻ പതാക ഉയർത്തി. വിശ്വകർമ്മദേവ പൂജ, വിശ്വകർമ്മസഹസ്ര നാമാർച്ചന, പ്രസാദ വിതരണം എന്നിവ നടത്തി. പൊതുസമ്മേളനം കെ. ജി. സുകുമാരൻ ആചാരി ഉദ്ഘാടനം ചെയ്തു. കെ.എൻ. രഞ്ജിത്ത്, കെ.എസ് ശ്രീശാന്ത്, കെ.എൻ രാജൻ, കെ.ബി ബിജുമോൻ, പി.എസ് ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
തമ്പലക്കാട് : വി.എസ്.എസ് തമ്പലക്കാട് ശാഖയിൽ പ്രസിഡൻ്റ് കെ.കെ വിശ്വനാഥൻ പതാക ഉയർത്തി. വിശ്വകർമ്മ ദേവ പൂജ, വിശ്വകർമ്മ സഹസ്ര നാമർച്ചന, മധുര പലഹാര വിതരണം എന്നിവ നടത്തി. സമ്മേളനത്തിൽ കെ.എൻ മോഹനൻ വിശ്വകർമ്മദിന സന്ദേശം നൽകി.
ചിറക്കടവ് : വി.എസ്.എസ് ചിറക്കടവ് ശാഖയിൽ പ്രസിഡൻ്റ് കെ.കെ. ബാലചന്ദ്രൻ പതാക ഉയർത്തി. വിശ്വകർമ്മപൂജ, അർച്ചന, പ്രസാദ വിതരണം എന്നിവ നടന്നു. സമ്മേളനം നടത്തി.
കാഞ്ഞിരപ്പള്ളി : വി.എസ്.എസ് കാഞ്ഞിരപ്പള്ളി ശാഖയിൽ പ്രസിഡൻ്റ് പ്രദീപ് കുമാർ പതാക ഉയർത്തി. വിശ്വകർമ്മസഹസ്ര നാമർച്ചന, വിശ്വകർമ പൂജ, പ്രസാദ വിതരണം, സമൂഹ പ്രാർത്ഥന എന്നിവ നടത്തി. സമ്മേളനം കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. പി.കെ മണി വിശ്വകർമ ദിന സന്ദേശം നൽകി. പി.ആർ. ജയകുമാർ, കെ.കെ മണി, പി.പി മനോജ്, കെ.എസ് രാധാകൃഷ്ണൻ,എന്നിവർ പ്രസംഗിച്ചു.
ചെറുവള്ളി : വി.എസ്.എസ് ചെറുവള്ളി ശാഖയിൽ വിശ്വകർമ ദിനാഘോഷത്തിന്റെ ഭാഗമായി ചെറുവള്ളി പേച്ചി അമ്മൻ കോവിലിൽ പ്രഭാത പൂജ, വിശ്വകർമ ദേവ പൂജ തുടങ്ങിയവ നടന്നു.പ്രസിഡൻ്റ് പി. ആർ. രാധാകൃഷ്ണൻ പതാക ഉയർത്തി. കുടുംബസംഗമം ജില്ല പ്രസിഡൻ്റ് ബിനു പുള്ളുവേലിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിനോദ് നരിമറ്റം മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി വി.ആർ അനിൽ, ബിനു വള്ളിയിൽ, ജില്ലാ കമ്മിറ്റി അംഗം വി.ആർ വേണു തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ അവാർഡ് വിതരണം യൂണിയൻ പ്രസിഡൻ്റ് ജി. ജഗനാഥൻ നിർവഹിച്ചു. യൂണിയൻ സെക്രട്ടറി കെ.ബി. ബിജുമോൻ സന്ദേശം നൽകി. പി ശശി, സതീശൻ എന്നിവർ പ്രസംഗിച്ചു.
ഇളമ്പള്ളി : വി.എസ്.എസ് ഇളമ്പള്ളി ശാഖ കുടുംബ യോഗം വിശ്വകർമ ദിനം ആഘോഷിച്ചു. പ്രസിഡൻ്റ് എം.എൻ. ദാസപ്പൻ പതാക ഉയർത്തി. വിശ്വകർമ്മ ദേവ പൂജ, വിശ്വകർമ സഹസ്ര നാമർച്ചന എന്നിവ നടന്നു. സമ്മേളനത്തിൽ ഷാജി കൊറ്റാരത്തിൽ സന്ദേശം നൽകി. ബിൽജിത് കുമാർ, മനോജ്, ലതാ ദാസപ്പൻ, സിന്ധു മനോജ് എന്നിവർ പ്രസംഗിച്ചു.
വണ്ടൻപതാൽ : വി.എസ്.എസ് വണ്ടൻപതാൽ ശാഖയിൽ പ്രസിഡൻ്റ് കെ.കെ. മധു പതാക ഉയർത്തി. വിശ്വകർമ്മപൂജ, അർച്ചന എന്നിവ നടത്തി. സെക്രട്ടറി മനോജ് കുമാർ വിശ്വകർമ ദിന സന്ദേശം നൽകി. സുരേഷ് കുമാർ, പി. കെ. ഷണ്മുഖൻ, രാജേഷ്, കെ. പി. രാജൻ എന്നിവർ പ്രസംഗിച്ചു.