cycle

പൊൻകുന്നം. സൈക്കിൾ യാത്രികർക്ക് മോട്ടോർ വാഹന വകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ. പ്രധാനമായും രാത്രികാലങ്ങളിൽ സൈക്കിൾ യാത്രികർ മറ്റ് വാഹനഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് മൂലം അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സൈക്കിൾ യാത്രികരുടെ സുരക്ഷയെ മുൻ നിർത്തിയാണ് മാർഗ നിർദ്ദേശങ്ങൾ.
രാത്രികാലങ്ങളിൽ സൈക്കിൾ യാത്ര നടത്തുന്നവർ നിർബന്ധമായും സൈക്കിളിൽ റിഫ്‌ളക്ടറുകൾ ഘടിപ്പിക്കുകയും ഹെഡ്‌ലൈറ്റ് ഉറപ്പുവരുത്തുകയും വേണം. ഹെൽമറ്റ്, റിഫ്‌ളക്‌സീവ് ജാക്കറ്റ് എന്നിവ ധരിക്കണം. അമിതമായി വേഗതയിലുള്ള സവാരി പാടില്ല. സൈക്കിൾ പൂർണ്ണമായും സുരക്ഷിതമാണെന്നും തകരാറൊന്നുമില്ലെന്നും ഉറപ്പ് വരുത്തണം. ഈ നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി. ഓഫീസ് അറിയിച്ചു.