കുമരകം : കുമരകം ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനാചാരണം നടന്നു. ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ വൃക്ഷത്തൈനട്ട് ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ എം.മധു, പ്രിൻസിപ്പൾ ഡോ.ജി.പി.സുധീർ, ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ്, കോട്ടയം തഹസിൽദാർ എസ്.എൻ.അനിൽകുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എസ്.സതീഷ് ചന്ദ്രൻ, റോഷിലാ കെ. പവിത്രൻ, ഹർഷ തുടങ്ങിയവർ പങ്കടുത്തു.