വൈക്കം: വൈക്കം സത്യഗ്രഹ സമരനേതാവും തമിഴ്നാട്ടിലെ സാമൂഹ്യ പരിഷ്‌കർത്താവുമായിരുന്ന പെരിയോർ ഇ.വി രാമസ്വാമി നായ്ക്കരുടെ ജന്മദിനം വൈക്കത്ത് സമുചിതമായി ആഘോഷിച്ചു. വൈക്കം വലിയകവലയിലെ തന്തൈ പെരിയോർ സ്മാരകത്തിലെ രാമസ്വാമി നായ്ക്കരുടെ പ്രതിമയിൽ ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ പുഷ്പാർച്ചന നടത്തി. വൈക്കം നഗരസഭ ചെയർപേഴ്‌സൺ രാധിക ശ്യാം, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, കൗൺസിലർമാരായ രേണുക രതീഷ്, ആർ സന്തോഷ്, അശോകൻ വെള്ളവേലി, എബ്രഹാം പഴയകടവൻ, ഡിഎംകെ സംസ്ഥാന സെക്രട്ടറി പുതുക്കോട്ട മുരുകേശൻ, സംസ്ഥാന പ്രസിഡന്റ് മോഹൻ, എറണാകുളം ജില്ലാ സെക്രട്ടറി അബ്ദുൽകലാം ആസാദ്, കോട്ടയം ജില്ലാ സെക്രട്ടറി ഗോപകുമാർ, ഡിഎംകെ വനിതാ വിഭാഗം സംസ്ഥാന സെക്രട്ടറി പ്രമീള, പെരിയോർ കൾച്ചറൽ ഫൗണ്ടേഷൻ ചെയർമാൻ ജയരാജ്, തമിഴ് നാട് സാംസ്‌കാരിക വകുപ്പ് പിആർഒ സെന്തിൽ അണ്ണ, വൈക്കം സത്യഗ്രഹ മ്യൂസിയം സൂപ്രണ്ട് പി.കെ സജീവ് എന്നിവർ പങ്കെടുത്തു.