ഏറ്റുമാനൂർ:കേരള വിശ്വകർമ്മസഭ കോട്ടയം താലൂക്ക് യുണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മദിനം സമുചിതമായി ആഘോഷിച്ചു. 10 ലക്ഷം രൂപ വരെ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതി താലൂക്ക് യൂണിയനിൽ അംഗത്വമുള്ള ശാഖ അംഗങ്ങൾക്കായി ആരംഭിച്ചു.

യൂണിയൻ സെക്രട്ടറി മുരളി തകടിയേലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ പ്രസിഡന്റ് വി കെ അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു,

പഞ്ചായത്ത് മെമ്പർ ബേബിനാസ് അജാസ് പുരസ്‌കാരവിതരണം നടത്തി. കെ അനിൽ കുമാർ , കെ എൻ കുമാരൻ ,കെ.എൻ രാമചന്ദ്രൻ, കെ.എൻ സോമൻ മറ്റക്കര, കെ എസ് രാജു, ബിജു ശേഖർ, തുടങ്ങിയവർ പ്രസംഗിച്ചു

ആതിരമ്പുഴ ശാഖയിലെ മുഴുവൻ അംഗങ്ങളും 10ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയിൽ ചേർന്നു.

ചിത്രം :കേരള വിശ്വ കർമ്മസഭ കോട്ടയം താലൂക്ക് യൂണിയന്റെ വിശ്വകർമ്മദിനം യൂണിയൻ പ്രസിഡന്റ് വി.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ സെക്രട്ടറി മുരളി തകടിയേൽ, കെ,അനിൽകുമാർ, പഞ്ചായത്ത് മെമ്പർ ബേബിനാസ് അജാസ്, രാജൻ കൊക്കര,രാജു കെ,എസ് എന്നിവർ സമീപം