കുമരകം : കലാഭവനിൽ ഈ വർഷത്തെ നവരാത്രി മഹോത്സവം വിപുലമായ പരിപാടികളോടെ നടത്തും. ഒക്ടോബർ 3, 4, 5 തീയതികളിലായി കുമരകം പഞ്ചായത്തിന് സമീപമുള്ള ഗവ.എച്ച്.എസ് മിനിഹാളിൽ (കെ.എൻ.സുഗുണൻ നഗർ) വച്ചാണ് പരിപാടികൾ. പ്രവർത്തനോദ്ഘാടനം കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.ജോഷി നിർവഹിച്ചു. കലാഭവൻ പ്രസിഡന്റ് ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാരമംഗലം ദേവസ്വം ട്രഷറർ പി.ജി.ചന്ദ്രൻ പാനാപ്പറമ്പിൽ ആദ്യ സംഭാവന നൽകി. സെക്രട്ടറി എസ്.ഡി.പ്രേംജി, വൈസ് പ്രസിഡന്റ് പി.കെ. മനോഹരൻ, ജോ.സെക്രട്ടറി ഷിബ എന്നിവർ സംസാരിച്ചു.