വൈക്കം : ബാലവേദി ജില്ലാതല അദ്ധ്യാപക പരിശീലന കളരി ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥൻ സ്മാരകഹാളിൽ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്തു. ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് ആമുഖ പ്രഭാഷണം നടത്തി. തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി മണലൊടി, പി.എസ് മുരളീധരൻ എന്നിവർ പ്രസംഗിച്ചു. സി.ഡി ബാബു, ഇ.സി സതി എന്നിവർ ക്ലാസ് നയിച്ചു.