വൈക്കം: ശ്രീമഹാദേവ കോളേജിൽ ബി.എ ഇംഗ്ലീഷ്, ബി.കോം, ബി.സി.എ, ബി.ബി.എ, എം.കോം വിഷയങ്ങളിൽ വൈക്കം ശ്രീ മഹാദേവ കോളേജിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ലഭിക്കാത്തവരും, രജിസ്റ്റർ ചെയ്യാത്തവർക്കും പ്രവേശനത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രൊഫഷണൽ കോഴ്‌സുകളായ ബി.സി.എ, ബി.ബി.എ എന്നിവയ്ക്ക് എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗം കുട്ടികൾക്ക് സർക്കാർ ഗ്രാന്റ്, സ്റ്റൈപ്പന്റ് എന്നിവയോടെ സൗജന്യ പഠനം സാദ്ധ്യമാണ്. കൂടാതെ ബി.എ, ബി.കോം, എം.കോം കോഴ്‌സുകൾക്ക് എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് ഗ്രാന്റോടു കൂടിയുള്ള പഠനസൗകര്യവും ലഭ്യമാണ്. പ്രൊഫഷണൽ കോഴ്‌സുകൾക്ക് ഹോസ്റ്റൽ ഫീസും സർക്കാരിൽ നിന്ന് ലഭിക്കും. ഇതിന് പുറമേ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും പഠന മികവിന്റെ അടിസ്ഥാനത്തിൽ നിരവധി മെറിറ്റ് സ്‌കോളർഷിപ്പുകളും ലഭ്യമാണ്. ജനറൽ വിഭാഗം കുട്ടികൾക്ക് യൂണിവേഴ്‌സിറ്റി ഫീസ് മാത്രം നൽകി പ്രവേശനം ലഭിക്കും. താത്പര്യമുള്ളവർ 22 ന് മുൻപായി ചുവടെ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുകയോ അസ്സൽ സർട്ടിഫിക്കറ്റുമായി കോളേജിൽ എത്തിച്ചേരുകയോ ചെയ്യണം. ഫോൺ : 9605039786, 99447165765,9496118894.