വൈക്കം : ഐ.സി.ഡി.എസ് വൈക്കവും, ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പേരന്റിംഗ് ഔട്ട് റീച്ച് ക്ലിനിക്കിന്റെ മറവൻതുരുത്ത് പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് നിർവഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുഷമ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ നൈപുണ്യ പരിശീലന പരിപാടിയായ വർണം പദ്ധതി മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ ഉദ്ഘാടനം ചെയ്തു. കുലശേഖരമംഗലം എൻ.ഐ.എം യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ സ്‌കൂൾ കൗൺസിലർ മുന്നു ജോർജ് പദ്ധതി വിശദീകരണം നടത്തി. ജെ.പി.എച്ച്.എൻ എ.ഡി ദിവ്യ ബോധവത്കരണ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ്.പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.സലില, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻരായ സീമ ബിനു, ബി.ഷിജു, അംഗങ്ങളായ വി.ആർ അനിരുദ്ധൻ, സി.സുരേഷ്, ഗീത ദിനേശൻ എന്നിവർ പ്രസംഗിച്ചു.