തലനാട് : എസ്.എൻ.ഡി.പി.യോഗം 853ാംനമ്പർ തലനാട് ശാഖയുടെയും പോഷകസംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ 21 ന് ഗുരു മഹാസമാധിദിനാചരണം നടക്കും. ശ്രീജ്ഞാനേശ്വര മഹാദേവ സന്നിധിയിലും, ഗുരുദേവ ക്ഷേത്രത്തിലും മേൽശാന്തി രഞ്ചൻശാന്തിയുടെ മുഖ്യ കാർമികത്വത്തിൽ പ്രത്യേക പൂജകളും, വഴിപാടുകളുമുണ്ട്. രാവിലെ പ്രഭാത പൂജ, ഗുരുപൂജ, വഴിപാടുകൾ, 7.30 ന് സമൂഹപ്രാർത്ഥന, 8.30 ന് ഗുരുദേവ കൃതികളുടെ പാരായണം.10 ന് ശാന്തി യാത്ര, 11 ന് ഗുരുദേവ പ്രഭാഷണം : സിനോഷ് കെ.മോഹൻ (ഗുരുനാരായണ സേവാ നികേതൻ കോട്ടയം), 3 ന് മഹാസമാധി സമയം സമൂഹ പ്രാർത്ഥന, മഹാഗുരുപൂജ, ദീപാരാധന, 3.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് ദീപാരാധന എന്നിവ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് കെ.ആർ.ഷാജി തലനാട്, വൈസ് പ്രസിഡന്റ് ഏ.ആർ.ലെനിൻമോൻ, സെക്രട്ടറി പി.ആർ.കുമാരൻ എന്നിവർ അറിയിച്ചു.
ഈരാറ്റുപേട്ട : എസ്.എൻ.ഡി.പി യോഗം 3245-ാം നമ്പർ ഈരാറ്റുപേട്ട ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം 21 ന് സമുചിതമായി ആചരിക്കുമെന്ന് ശാഖാ അഡ്.കമ്മിറ്റി ചെയർമാൻ ഷാജി തലനാട്, വൈസ്. ചെയർമാൻ രവീന്ദ്രൻ കൊമ്പനാൽ, കൺവീനർ സുജ മണിലാൽ എന്നിവർ അറിയിച്ചു. രാവിലെ 9 മുതൽ സമൂഹ പ്രാർത്ഥന, ഗുരുപൂജ, വിളക്കുപൂജ, പൂഞ്ഞാർ തെക്കേക്കര ആയുർവേദ മെഡിക്കൽ ഓഫീസർ സീനിയ അനുരാഗിന്റ പ്രഭാഷണം, മഹാസമാധി പൂജ, അമൃതഭോജനം എന്നിവ ഉണ്ടായിരിക്കും.