ഏറ്റുമാനൂർ : ഓൾ കേരള ഹെറിഡിറ്ററി ആർട്ടിസാൻസ് യൂണിയൻ ജില്ലാ കമ്മറ്റി പൈതൃക ആർട്ടിസാൻസ് തൊഴിലാളികൾക്കായി കേന്ദ്ര ഹാൻഡി ക്രാഫ്റ്റ് ഡിപ്പാർട്ടുമെന്റുമായി ചേർന്ന് നടത്തിയ അഭിരുചി പരിശോധനാ ക്യാമ്പിൽ പങ്കെടുത്ത് വിജയികളായവർക്കുള്ള ആർട്ടിസാൻസ് കാർഡുകളുടെ വിതരണവും, യൂണിയൻ അംഗത്വ കാർഡ് വിതരണവും നടത്തി. ഏറ്റുമാനൂർ സമൃദ്ധി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജി.നടരാജൻ ആർട്ടിസാൻസ് കാർഡ് വിതരണ ഉദ്ഘാടനവും, ജില്ലാ സെക്രട്ടറി പി.സി.ഗിരിഷ് കുമാർ യൂണിയൻ അംഗത്വ കാർഡ് വിതരണ ഉദ്ഘാടനവും നിർവഹിച്ചു. സംസ്ഥാന കോ-ഓർഡിനേറ്റർ നിധിഷ് സോമൻ, കൊല്ലം ജില്ലാ കോ-ഓർഡിനേറ്റർ സുനിതാ അശോക്,
ജില്ലാ ട്രഷറർ ഗോപാലകൃഷണൻ എന്നിവർ പ്രസംഗിച്ചു. വിശ്വകർമ്മ വൈവാഹിക സഹായ വേദി എന്ന പേരിലുള്ള വിവാഹ ആലോചനാ രജിസ്‌ട്രേഷൻ ക്യാമ്പുും തുടങ്ങി.