samvit

ചങ്ങനാശേരി. എസ്.ബി കോളേജ് ശതാബ്ദിയോടനുബന്ധിച്ചുള്ള സംവിത് മെഗാ എക്‌സിബിഷൻ ഇന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അദ്ധ്യക്ഷത വഹിക്കും. ഐ.എസ്.ആർ.ഒ നിർമ്മിച്ച ജലറോക്കറ്റ് റോഷി അഗസ്റ്റിൻ വിക്ഷേപിക്കും. നഗരസഭാദ്ധ്യക്ഷ സന്ധ്യാ മനോജ് ടിക്കറ്റ് വിതരണോദ്ഘാടനം നിർവ്വഹിക്കും. വൈസ് ചാൻസലർ ഡോ.സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽ ഫാ.റെജി പി.കുര്യൻ സ്വാഗതവും ജനറൽ കൺവീനർ ഡോ.ജിജോ ജോസ് നന്ദിയും പറയും. വൈകുന്നേരം 6ന് നഞ്ചിയമ്മ സാംസ്‌കാരികസന്ധ്യ ഉദ്ഘാടനം ചെയ്യും. 21 ന് പുലികളി. 23ന് മാംഗോട്രീ ട്രിക്ക്. 22ന് മറാത്ത ഇൻഫന്ററി അവതരിപ്പിക്കുന്ന ബാന്റ്.