പാലാ : നഗരസഭ മൂന്നാനിയിൽ പണിതീർത്ത ലായേഴ്‌സ് ഓഫീസ് കം കൊമേഴ്‌സ്യൽ കോംപ്ലക്‌സിന്റെ ഉദ്ഘാടനം 23 ന് നടക്കുമെന്ന് നഗരസഭാ ചെയർമാൻ ആന്റോ ജോസ് അറിയിച്ചു. 23 ന് വൈകിട്ട് 4 ന് ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയർമാൻ ആന്റോ ജോസ് അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ് ആശംസകൾ നേരും. കോംപ്ലക്‌സ് മുറികൾ ഉടൻ ലേലം ചെയ്ത് കൊടുക്കും.