
കോട്ടയം. നവകേരളം മിഷന്റെ ആഭിമുഖ്യത്തിൽ നീലംപേരൂർ പഞ്ചായത്ത് ദേവസ്വം ഭരണസമിതി എന്നിവരുമായി ചേർന്ന് പൂരം പടയണി ഇത്തവണ ഹരിതചാട്ടം പാലിച്ച് നടത്തും. വാഴക്കച്ചി, മുളയുടെ അളി, കയർ, താമരയില, കുരുത്തോല, പുഷ്പങ്ങൾ തുടങ്ങിയവയാണ് അന്നങ്ങളുടെയും പൊയ്യാന, കോലങ്ങൾ, സിംഹം തുടങ്ങിയവയുടെയും അലങ്കാരങ്ങൾക്കായി ഉപയോഗിയ്ക്കുന്നത്. കുപ്പിവെള്ളം, പ്ലാസ്റ്റിക് കവറുകൾ, ഡിസ്‌പോസബിൾ ഗ്ലാസ്, പ്ലേറ്റ് എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് . പഞ്ചായത്ത് പ്രസിഡന്റ് ടി.കെ തങ്കച്ചൻ, സെക്രട്ടറി എ.ജി അനിൽകുമാർ, നവകേരളം മിഷനിലെ കെ.എസ് രാജേഷ്, സോണി കളത്തിൽ, ജോസി ജിനു, സരിത സന്തോഷ്, കലേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.