വൈക്കം : എൻ.സി.പിയുടെ തൊഴിലാളി സംഘടനയായ എൻ.എൽ.സി വൈക്കം നിയോജകമണ്ഡലം കമ്മിറ്റി രൂപികരിച്ചു. ജില്ലാ പ്രസിഡന്റ് റഷീദ് കോട്ടപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ രൂപീകരണ യോഗം എൻ.സി.പി സംസ്ഥാന സെക്രട്ടറി ടി.വി.ബേബി ഉദ്ഘടനം ചെയ്തു. എൻ.എൽ.സി ജില്ലാ സെക്രട്ടറി അജീഷ് കുമാർ കാലായിൽ, ജില്ലാ എക്‌സിക്യുട്ടീവ് അംഗം അനിൽകുമാർ കെ.എസ്, മോഹൻ ചെറുകര എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.കെ.രഘുവരൻ വഞ്ചിപുരക്കൽ (പ്രസിഡന്റ്), ഉത്തമൻ കാരുവളിയിൽ (സെക്രട്ടറി), സുബൈർ, അരുൺ അംബുജാഷൻ (വൈസ് പ്രസിഡന്റുമാർ), സാജൻ (ട്രഷറർ) എന്നിവരെ തിഞ്ഞെടുത്തു.